സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി ATM ൽ നിന്നും 93 ലക്ഷം കവർന്നു
കർണ്ണാടക :കർണ്ണാടകയിലെ ബിദാറിൽ, ഇന്നുച്ചക്ക് സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷംഒരു ATM ൽ നിന്നും 2 മോഷ്ട്ടാക്കൾ 93 ലക്ഷം കവർന്നു. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ വെടിവെച്ച മോഷ്ട്ടാക്കൾ
ATM തകർത്ത് പണവുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു .വെടിയേറ്റ ജീവനക്കാരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്