ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ കുത്തേറ്റ് ആശുപത്രിയിൽ

0

 

ബാന്ദ്ര :ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്.ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.

സംശയാസ്പദകരമായ രീതിയിൽ പ്രദേശത്തുകണ്ട മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

 

കഴിഞ്ഞ വർഷം ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ, കാൽമുട്ടിന് പരിക്കേറ്റ് നടൻ കുറേ നാൾ കോകിലബെൻ ആശുപത്രിയിൽ ചികിത്‌സ യിലായിരുന്നു .കാൽമുട്ടിൽ ശസ്ത്രക്രിയയും വേണ്ടിവന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *