കോണ്ഗ്രസ്സ് ആസ്ഥാന മന്ദിരം- ‘ഇന്ദിര ഗാന്ധി ഭവൻ’-ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.
ന്യുഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാജ്യ തലസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരം ‘ഇന്ദിരാ ഗാന്ധി ഭവൻ ‘- ൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് , കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുന ഖാർഗെയുടെ അധ്യക്ഷതയിൽ യുപിഎ ചെയർപേഴ്സൺ സോണിയാ ഗാന്ധി നിർവ്വഹിച്ചു .എഐസിസി ജനറൽ സെക്രട്ടറികെ.സി.വേണുഗോപാൽ അടക്കം നിരവധി പ്രമുഖനേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
“ഭരണഘടനയുടെ അടിത്തറയിൽ ജനങ്ങൾക്കൊപ്പം ചേർന്നാണ് കോൺഗ്രസ് പാർട്ടി ഇന്ത്യയുടെ വിജയം കെട്ടിപ്പടുത്തിയത്.. ഭരണഘടനയുടെ രൂപീകരണം മുതൽ അതിന്റെ സംരക്ഷണം വരെയുള്ള ജനങ്ങളുടെ അവകാശങ്ങളുടെ ഉത്തരവാദിത്തം കോൺഗ്രസ് നിറവേറ്റി.
നമ്മുടെ പുതിയ ആസ്ഥാനം നമ്മുടെ അതേ സമ്പന്നമായ ചരിത്ര പൈതൃകത്തെയും ദർശനത്തെയും പ്രതീകപ്പെടുത്തുന്നു.നമ്മുടെ പാരമ്പര്യങ്ങളും വേരുകളും അസ്തിത്വവും ഇന്ത്യയുടെ ആത്മാവിലാണ് കുടികൊള്ളുന്നത്. ഈ പാത പിന്തുടർന്ന്, നീതിക്കും സമത്വത്തിനും ഭരണഘടനയ്ക്കുമായി ഞങ്ങൾ പോരാടുന്നത് തുടരും.”
ഇന്ദിരാഗാന്ധി ഭവൻ്റെ ഉദ്ഘാടനത്തിനു ശേഷം കോൺഗ്രസ്സ് നേതാവും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ‘X ‘ൽ കുറിച്ചു .