മോഹൻ ഭാഗവതിന്‍റെ പരാമർശം രാജ്യദ്രോഹം:രാഹുൽ ഗാന്ധി (VIDEO)

0

 

ന്യുഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനത്തിന് ശേഷമാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പരാമർശത്തിനെതിരെ  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോഹൻ ഭാഗവതിന്‍റെ പരാമർശം രാജ്യദ്രോഹക്കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ പുതിയ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്‌ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.

‘1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല എന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. രാമക്ഷേത്ര നിർമാണത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയതെന്നാണ് അദ്ദേഹം പറയുന്നത്. ഇതിലൂടെ ഭരണഘടന സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമല്ല എന്നാണ് മോഹൻ ഭഗവത്‍ പറഞ്ഞുവയ്ക്കുന്നത്,’ എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും താൻ എന്താണ് ചിന്തിക്കുന്നതെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് രാജ്യദ്രോഹമാണ്. ഈ പ്രസ്‌താവന മറ്റേതൊരു രാജ്യത്തും വിചാരണ ചെയ്യപ്പെടും. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യം ശ്രീരാമ പ്രാണപ്രതിഷ്‌ഠയിലൂടെ നടന്നു:ആർഎസ്എസ് മേധാവി (video)

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *