മനു ഭാക്കറിന്‍റെ ഒളിമ്പിക്‌സ് മെഡലുകൾക്ക് നിറംമാറ്റം / മെഡലുകൾ മാറ്റി നല്‍കുമെന്ന് IOC
ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ ഷൂട്ടർ മനു ഭാക്കറിന്‍റെ പാരീസ് ഒളിമ്പിക്‌സിലെ രണ്ട് വെങ്കല മെഡലുകൾക്ക് പകരം സമാനമായ മെഡലുകൾ നൽകിയേക്കും. താരം തന്‍റെ മെഡലുകൾ നശിച്ചുവെന്ന് പരാതിപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കായികതാരങ്ങൾ തങ്ങളുടെ കേടുവന്ന മെഡലുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരുന്നു.മെഡലുകളുടെ നിറം മാറുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനാല്‍, നാശമായ മെഡലുകൾ മാറ്റി നല്‍കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പറഞ്ഞു. ഇവ യഥാർത്ഥ മെഡലുകളുമായി സാമ്യമുള്ളതായിരിക്കും. മോണീ ഡി പാരീസ് (ഫ്രഞ്ച് സ്റ്റേറ്റ് മിന്‍റ്) ആണ് മെഡലുകൾ നിർമിച്ചത്.
വനിതകളുടെ വ്യക്തിഗത 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി,
ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന നേട്ടം സ്വന്തമാക്കിയ ഭാക്കർ
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പട്ടിക തുറന്നു. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ്
ടീം ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പം ചേർന്ന ഭേക്കർ ഒളിമ്പിക്സിൽ തൻ്റെ രണ്ടാം വെങ്കലവും നേടിയിരുന്നു.