വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം
മലപ്പുറം : കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മലപ്പുറം മൂത്തേടത്തിനടുത്ത് ഉച്ചക്കുളം ഊരിലെ നീലിയാണ് മരിച്ചത്. ആദിവാസി സ്ത്രീയായ നീലി വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. പൊടുന്നനെയാണ് കാട്ടാന ആക്രമിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോകവെ വന മേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. . ഏറെ പണിപ്പെട്ട് നീലിയെ നിലമ്പൂർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ നീലിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.