വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍ ഗർഭിണിയായ സ്ത്രീ : ആര്.പി.എഫ്. ഉദ്യോഗസ്ഥൻ്റെ സാഹസികമായ രക്ഷപെടുത്തൽ
ആലപ്പുഴ : ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട ഗര്‍ഭിണിയെ സാഹസികമായി രക്ഷിച്ച് കേരള റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്..ഉച്ചയ്ക്ക് പന്ത്രണ്ടരയോടടുത്ത് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി എസ്. അഞ്ജലിയാണ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ടി. സുനില്‍കുമാറിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്.
ഗൊരഖ്പുര്‍-കൊച്ചുവേളി എക്സ്പ്രസില്‍ കൊല്ലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി എസ്. അഞ്ജലിയാണ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ടി. സുനില്‍കുമാറിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്.
വെള്ളം വാങ്ങാനാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ അഞ്ജലി ഇറങ്ങിയത്. വെള്ളം വാങ്ങിക്കഴിഞ്ഞപ്പോഴേക്കും വണ്ടി വിട്ടു.വണ്ടിയിലേക്കു കയറാനായി യുവതി ഓടുന്നത് കണ്ടയുടനെ “കയറല്ലേ ” യെന്നു പറഞ്ഞു സുനിൽ കുമാർ പിറകെ ഓടി. അതുകേൾക്കാതെ ഓടുന്ന വണ്ടിയിൽ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അഞ്ജലി വണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണു. ഇരു കാലുകളും പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയില്‍പ്പെട്ടപ്പോൾ ഓടിയെത്തിയ സുനിൽ സ്വന്തം ജീവൻ വകവെക്കാതെ അവരെ പ്ലാറ്റ്ഫോമിലേക്കു വലിച്ചു കയറ്റി. രണ്ടുപേരും തീവണ്ടിക്കടിയിലേക്കു വീണു എന്ന് കണ്ടുനിന്നവർക്കു തോന്നിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.സുനിൽ കുമാറിന്റെ ഇടതു കൈമുട്ടിനും കാലിനും പരിക്കുപറ്റി. അപകടം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തീവണ്ടി നിര്‍ത്തി. ഗുരുതരമായ പരിക്കുകളില്ലാതിരുന്നതിനാല്‍ യുവതി യാത്ര തുടരുന്നതായി സുനിൽകുമാർ അറിയിച്ചു.