പീച്ചിഡാ൦ ദുരന്തം : മരണം മൂന്നായി!
തൃശൂർ :പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ് ഗുരുതാരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വിദ്യാർത്ഥിനികളിൽ മൂന്നാമത്തെ വിദ്യാർത്ഥിനിയും മരണപ്പെട്ടു .പട്ടിക്കാട് സ്വദേശി മുരിങ്ങാത്തുപറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16 ) ആണ് ഇന്ന് വൈകുന്നേരം മരണപ്പെട്ടത് .പീച്ചി പുളിമാക്കൽ സ്വദേശി നിമ (16 ) ചികിത്സയിൽ തുടരുകയാണ്.അലീന (16 ) പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് (16 )എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
ആശുപത്രിയിൽ ചികിത്സയിലുള്ള നിമയുടെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു മറ്റ്കുട്ടികൾ. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.നാലുപേരും St Clare’s Girls Higher Secondary School, തൃശൂരിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ് .