ലൈംഗിക പീഡനം : ബിജെപി പ്രസിഡന്‍റിനും ഗായകനുമെതിരെ കേസ്
ചണ്ഡീഗഡ്: ഹരിയാന ബിജെപി സംസ്ഥാന പ്രസിഡന്‍റ് മോഹൻ ലാൽ ബദൗലിക്കും ഗായകൻ റോക്കി മിത്തലിനുമെതിരെ ബലാത്സംഗ കേസ്. ഹിമാചൽ പ്രദേശിലെ കസൗലി പൊലീസിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലഭിച്ച പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് മോഹന്‍ ലാല്‍ ബദൗലി തന്നെ പ്രലോഭിപ്പിച്ചും , മിത്തൽ തന്‍റെ ആൽബത്തിൽ നടിയാക്കാമെന്ന് വാഗ്‌ദാനം നൽകിയും കസൗലിയിൽ വെച്ച് മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.2023 ജൂലൈ 7ന് ആണ് സംഭവം നടന്നത് എന്നാണ് ഇരയുടെ മൊഴി.