നിറത്തിൻ്റെ പേരിൽ മാനസിക പീഡനം : നവവധു ആത്മഹത്യ ചെയ്തു.
മലപ്പുറം: നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചതിൽ മനം നൊന്ത്
യുവതി ആത്മഹത്യ ചെയ്‌തു . കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19 )ആണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. രാവിലെ പത്തുമണിയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകി.
ബിരുദവിദ്യാർഥിനി ആയ മകളെ നിറത്തിന്റെ പേരിലും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലും ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഷഹാനയുടെ മാതാവ് പറയുന്നു. മറയൂർ സ്വദേശിയായ
ഷഹാനയുടെ ഭർത്താവ് അബ്ദുൾ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം.
2024 മെയ് മാസമായിരുന്നു ഷഹാനയുടെ വിവാഹം .അബ്ദുൾ വാഹിദിന് ഷഹാനയെ ഇഷ്ടമില്ലാത്തതുകൊണ്ട് വിവാഹമോചിതയാകാൻ ഭർതൃവീട്ടുകാർ നിരന്തരം നിർബന്ധിക്കാറുണ്ടായിരുന്നുവെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു.വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അബ്ദുൾ വാഹിദും ഷഹാനയുടെ പിതാവും ഗൾഫിലാണ് .മാതാപിതാക്കൾക്ക് ഷഹാന ഏക മകളാണ് .