കണ്ണൂരിൽ മരിച്ചയാൾ ജീവിച്ചു

0

 

കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിൽ ‘മൃതശരീര ‘ ത്തിൽ ജീവന്റെ തുടിപ്പ്!
പത്രമാധ്യമങ്ങളിൽ ചരമകോളത്തിൽ ഇടംപിടിച്ച കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ പവിത്രൻ അങ്ങനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നു .
മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലാണ് ‘ മരിച്ച ‘ പവിത്രന്റെ കൈ ചെറുതായി അനങ്ങുന്നത് കണ്ണൂർ AKG സഹകരണ ആശുപത്രിയിലെ ജീവനക്കാർ അറിയുന്നത് . ഉടൻ പവിത്രനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്‌ മാറ്റി. ഇപ്പോൾ പവിത്രന്റെ ജീവൻ വെന്റിലേറ്ററിൽ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *