വയനാട് പുനരധിവാസം : സ്ഥലമേറ്റെടുപ്പിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതിയിൽ
തിരുവനന്തപുരം: :വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. . സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. മതിയായ നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ സ്ഥലമേറ്റെടുക്കുന്നതെന്ന് ഹാരിസൺ മലയാളം പറയുന്നു.സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ല. സ്വകാര്യ സ്ഥലം സ്ഥിരമായി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധം. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ഹാരിസൺസ് മലയാളം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിരുന്നു. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകുകയായിരുന്നു.