റഷ്യൻ കൂലിപട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരണപ്പെട്ടു

0

മോസ്കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മരണപ്പെട്ടു . തൃശൂർ സ്വദേശിയയായ ബിനിൽ ആണ് മരണപ്പെട്ടത്. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയ വിവരം അദ്ദേഹം തന്നെ വാട്സ്ആപ്പ് കോളിലൂടെ  കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ജയിന് പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ഈ സമയം റഷ്യയിൽ അകപ്പെട്ട കുട്ടനല്ലൂർ സ്വദേശി ബിനിലിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല .

ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാൽ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നാണ് ജയിൻ ബന്ധുവിനോട് സംസാരിച്ചത്. നോ‍ർക്കയുമായും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ബിനിലിക്കുറിച്ച് അറിവ് ലഭിച്ചിട്ടില്ലായിരുന്നു മറുപടി. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ഇരുവർക്കും പരിക്കുപറ്റിയത്. വിഷയത്തിൽ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അടിയന്തര നടപടി ആവശ്യപ്പെട്ട് റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിന് നിവേദനം നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *