ശംഭുവിൽ തമ്പടിച്ച് ആയിരക്കണക്കിന് കർഷകർ; കേന്ദ്രവുമായി വ്യാഴാഴ്ച ചർച്ച.
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. അതുവരെ കര്‍ഷകര്‍ സമാധാനപരമായി തലസ്ഥാനത്ത് തുടരുമെന്നും ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമം നടത്തില്ലെന്നും കര്‍ഷക സംഘടനാ പ്രതിനിധി സര്‍വന്‍ സിങ് പന്ധേര് അറിയിച്ചു.വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് ചര്‍ച്ച നടക്കുക. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളായി കൃഷിവകുപ്പ് മന്ത്രി അര്ജുന് മുണ്ട, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.