ബീഡിലെ ഒരു സർപഞ്ച് കൂടി മരിച്ചു : മരണം വാഹനാപകടത്തിൽ
ബീഡ് :മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ, ശനിയാഴ്ച രാത്രി താപവൈദ്യുത നിലയത്തിൽ നിന്ന് കൽക്കരി പൊടി കടത്തുകയായിരുന്ന വാഹനം മോട്ടോർ സൈക്കിളിൽ ഇടിച്ച് മറ്റൊരു സർപഞ്ച് മരിച്ചു.
സർപഞ്ച് അഭിമന്യു ക്ഷീർസാഗർ പറളി താലൂക്കിലെ സൗന്ദന ഗ്രാമത്തിലേക്ക് പോകുമ്പോൾ മിർവത് ഫാട്ടയിൽ വെച്ചാണ് അപകടം നടക്കുന്നത്.. ഇടിയുടെ ആഘാതത്തിൽ മോട്ടോർ സൈക്കിൾ പൂർണമായും തകർന്നതായും ക്ഷീരസാഗറിന് ഗുരുതരമായി പരിക്കേറ്റതായും പറളി പോലീസ് പറഞ്ഞു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.സർപഞ്ചിൻ്റെ മോട്ടോർ സൈക്കിളിൽ ഇടിച്ച വാഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.