നാല് പെൺകുട്ടികൾ പീച്ചി ഡാമിൻ്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ടു
തൃശൂർ: പീച്ചി ഡാമിൻ്റെ റിസർവോയറിൽ തൃശൂർ സ്വദേശികളായ നാല് പെൺകുട്ടികൾ മുങ്ങി. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ.നാലുപേരും St Clare’s Girls Higher Secondary School, Thrissurലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ് .
അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ അപകടനില തരണം ചെയ്തുട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പീച്ചി പുളിമാക്കൽ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നിമയുടെ വീട്ടിൽ വന്നതാണ് കുട്ടികൾ. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.