മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു
മലപ്പുറം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയാതായി പരാതി. അരീക്കോട് നിവാസിയായ യുവതിയെചൂഷണം ചെയ്തത് നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേര്‍. മുഖ്യപ്രതി 36 കാരിയെ പലര്‍ക്കായി കാഴ്ച്ചവെച്ചുവെന്നാണ് വിവരം.
സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്തു.
മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ പലതവണ കൂട്ട ബലാല്‍സംഗം ചെയ്തുവെന്നാണ് പൊലീസ് എഫ്‌ഐആര്‍. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയ യുവതിയുടെ 15 പവന്‍ സ്വര്‍ണം കവർന്നതായും എഫ്‌ഐആറിൽ ഉണ്ട്.