അരവിന്ദ് കെജ്‌റിവാളിന്റെ പത്ര സമ്മേളനം ഇന്ന് :ചേരി നിവാസികൾക്കെതിരെയുള്ള ബിജെപിയുടെ പ്രവര്‍ത്തനം വെളിപ്പെടുത്തും
ന്യൂഡൽഹി: ഇന്ന് വിളിച്ചിരിക്കുന്ന പത്ര സമ്മേളനത്തിൽ ചേരി നിവാസികൾക്കെതിരെ ബിജെപി നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആംആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ വെളിപ്പെടുത്തും .
തെളിവ് സഹിതം പുറത്തിവിടുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ബിജെപി പൊളിച്ചുമാറ്റാൻ പദ്ധതിയിട്ടിരിക്കുന്ന ഒരു ചേരിയിലാണ് പത്രസമ്മേളനം നടക്കുകയെന്നും കെജ്‌രിവാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു.
അമിത് ഷാ കള്ളം പറഞ്ഞ് തന്നെയും ഡൽഹിയിലെ ജനങ്ങളെയും ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഫെബ്രുവരി 5 ന് ആണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കും