വസായ് ഹിന്ദു മഹാസമ്മേളനം : നാരായണീയ മഹാപർവ്വം നാളെ (ജനുവരി 12)

0

 

വസായ് : അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി നാളെ, ജനുവരി 12 ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ് അയ്യപ്പ ക്ഷേത്ര അങ്കണത്തിൽ നടക്കുന്നു.
ഗുരുമാതാ നന്ദിനി മാധവ് അദ്ധ്യക്ഷത വഹിക്കും സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ നാരായണീയം ആചാര്യൻമാരെ ആദരിക്കും. വൈകുന്നേരം ആചാര്യൻമാരേയും സന്യാസി ശ്രേഷ്ഠൻമാരേയും താലപ്പൊലി മേളങ്ങളുടെ അകമ്പടിയോടെ പൂർണ്ണ കുംഭം നൽകിവേദിയിലേക്കാനയിക്കും തുടർന്ന് യതി പൂജയും സമാപന സമ്മേളനവും നടക്കും.
ബ്രഹ്മചാരി ഭർഗ്ഗവറാം കേരളത്തിൽ നിന്നുള്ള സന്യാസിമാരായ സ്വാമി സത് സ്വരൂപാനന്ദ , സ്വാമിനി സംഗമേശാനന്ദ സരസ്വതി, സ്വാമി കൃഷ്ണാനന്ദ സരസ്വതി,സദാനന്ദ് ബെൻ മഹാരാജ് ജനം ടിവി എം ഡി ചെങ്കൽ രാജശേഖരൻ തുടങ്ങി വിവിധ ഹിന്ദു സംഘടനാ പ്രതിനിധികൾ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് കെ.ബി ഉത്തംകുമാർ അറിയിച്ചു.
വിവരങ്ങൾക്ക് : 93235 28198

Spread the love

Leave a Reply

Your email address will not be published. Required fields are marked *