കാണാതായ യുവഅഭിഭാഷകയെ കണ്ടെത്തി
കോഴിക്കോട് :തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരിൽ നിന്നും കാണതായ യുവ അഭിഭാഷകയെ കോഴിക്കോട് നിന്ന് ചൊക്ലി പോലീസ് കണ്ടെത്തി.
മാധ്യമങ്ങളിൽ വാർത്ത വന്നതോടെ യുവതിയെ കോഴിക്കോട് ബസ്സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു .തുടർന്ന് ചൊക്ലി പോലീസ് സ്ഥലത്ത് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി .
കുടുംബ പ്രശ്നത്തെ തുടർന്നാണ് നാടുവിട്ടത് എന്നാണ് യുവതു പറഞ്ഞു.
..തലശ്ശേരി കോടതിയിലെ അഭിഭാഷകയായ റഹ്നഹമീദിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. രണ്ട് കുട്ടികളുടെ മാതാവാണ്.പെരിങ്ങത്തൂരിലെ പൊതുപ്രവർത്തകൻ ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിൻ്റെ മകളാണ്