മലയാളത്തിൻ്റെ ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

0

Mortal remains of one of the greatest and most influential singers in Kerala , P. Jayachandran cremated with full state honors. The cremation was performed at the family crematorium of his ancestral home Paliyam House in Paravoor. Final rites were performed after his last wish.

എറണാകുളം: മലയാളത്തിന്റെ സ്വന്തം ഭാവ ഗായകൻ ഇനി ദീപ്‌തമായ ഒരോർമ! . ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം ജില്ലയിലെ പറവൂർ പാലിയം തറവാട്ടിലെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും നാടും അദ്ദേഹത്തിന് യാത്രാമൊഴി ചൊല്ലി.
ഓടിക്കളിച്ച്‌ ,പാടിപഠിച്ചു വളർന്ന ചേന്ദമംഗലം പാലിയം തറവാട്ടിലേക്ക് അവസാനമായി എത്തിയ പ്രിയപ്പെട്ട ജയേട്ടനെ ഒരു നോക്ക് കാണാൻ നാട്ടുകാരും സംഗീതാരാധകരും എത്തിച്ചേർന്നു.
അന്ത്യകർമങ്ങൾ പാലിയത്ത് വെച്ച് നടത്തണമെന്ന് ജയചന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ തറവാടിനോട് ചേർന്ന പിതൃസ്‌മൃതിയിൽ അന്ത്യവിശ്രമം ഒരുക്കി. നിശ്ചയിച്ച സമയത്തിന് മുൻപ് തന്നെ സംസ്കാരം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ഉച്ചയോടെ തന്നെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *