രൂപ സാദൃശ്യ കുറവ് : സിപിഐ ആസ്ഥാനത്തെ MNൻ്റെ പുതിയ പ്രതിമ മാറ്റി
തിരുവനന്തപുരം രൂപ സമാനതയിൽ വിമർശനങ്ങൾ ഉയർന്നതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ
ഡിസംബർ 27നാണ് പാർട്ടി ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ അനാഛാദനം ചെയ്തത്. എം.എൻെറ നാമധേയത്തിലുളള ആസ്ഥാന മന്ദിരത്തിനകത്തുണ്ടായിരുന്ന പ്രതിമ മാറ്റിയാണ് നവീകരിച്ച കെട്ടിടത്തിൽ
പുതിയ പ്രതിമ സ്ഥാപിച്ചിരുന്നത്.കണ്ടവരൊക്കെ പുതിയ പ്രതിമയ്ക്ക് എം.എൻ ഗോവിന്ദൻ നായരുടെ മുഖ സാദൃശ്യം കുറവാണ് എന്ന് പറഞ്ഞതോടെയാണ് പഴയ പ്രതിമ പുനസ്ഥാപിച്ച് പ്രശ്നം പരിഹരിച്ചത് .
പുതിയ പ്രതിമ അനാഛാദനം ചെയ്ത ശേഷം പാർട്ടി കമ്മിറ്റികൾ ചേരാത്തതിനാൽ ഘടകങ്ങളിൽ വിമർശനം ഉയർന്നുവന്നിരുന്നില്ല.. ആദ്യമൊക്കെ തോന്നലാണെന്ന് പറഞ്ഞ് വിമർശനങ്ങളെ പ്രതിരോധിച്ച് നോക്കിയെങ്കിലും പിന്നെ പിന്നെ നേതൃത്വത്തിനും കഴമ്പുണ്ടെന്ന് ബോധ്യമായതോടെയാണ് പുതിയത് മാറ്റിയത്.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം.എൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്.. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.. ഗാന്ധിയനാകാൻ കേരളം വിട്ടുപോയ അദ്ദേഹം തിരിച്ചെത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയിട്ടാണ്. കേരള ക്രുഷ്ചേവ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ്.