“രാഹുൽ ഈശ്വറിന് മാപ്പില്ല ” : രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്
എറണാകുളം : തൻ്റെ വസ്ത്രധാരണത്തെക്കുറിച്ച് ചാനൽ ചർച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും
വിമർശിച്ചു സംസാരിക്കുകയും തനിക്കെതിരെയുള്ള പരാമർശങ്ങളിലൂടെ തെറ്റിദ്ധാരണാ ജനകമായ വ്യഖ്യാനങ്ങൾ നൽകി തെറ്റായ സന്ദേശങ്ങൾ രാഹുൽ ഈശ്വർ സമൂഹത്തിനു നൽകുന്നു എന്നും ആരോപിച്ച് ഹണി റോസ് പോലീസിൽ പരാതി നൽകി.
പരാതി നൽകുന്നതിന് മുന്നേ പതിവുപോലെ ഹണിറോസ് തന്റെ ഒഫീഷ്യൽ എഫ്ബി പേജിൽ
കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പോസ്റ്റിട്ടു.