അറുപതിലധികം പേർ പീഡിപ്പിച്ചു : 18 കാരിയുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട ; സഹപാഠികളും അധ്യാപകരുമൊക്കെയായി 3വർഷത്തോളം അറുപതിലധികം പേർ
തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി .ഗൃഹസന്ദർശനത്തിനായി എത്തിയ ശിശുക്ഷേമസമിതി അംഗങ്ങളോടാണ് പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് .CWC (Child Welfare Committee ) റിപ്പോർട്ട്നേരിട്ട് പത്തനംതിട്ട എസ് പി ക്ക് സമർപ്പിച്ചു. പെൺകുട്ടിയുടെ മൊഴി പ്രകാരം പത്തനംതിട്ടയിലുള്ള പതിനൊന്നുപേരിൽ 5 പേരെ പോലീസ് അറസ്റ്റു ചെയ്തു.പത്തനംതിട്ടയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ FIR രജിസ്റ്റർ ചെയ്‌ത് പോലീസ് അന്യേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കായിക താരമാണ് പെൺകുട്ടി