പോലീസ് വകുപ്പില്‍ 85 പുതിയ ഡ്രൈവർ തസ്തികകള്‍
കണ്ണൂർ : പോലീസ് വകുപ്പില്‍ ഡ്രൈവര്‍ വിഭാഗത്തിൽ പ്രമോഷനുകള്‍ക്കായി 85 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇതനുസരിച്ച് ഒരു ഇന്‍സ്പെക്ടര്‍ (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ഒരു സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 82 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 85 പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തസ്തിക ക്രമീകരിച്ചുകൊണ്ടാണ് പുതിയവ സൃഷ്ടിച്ചിരിക്കുന്നത്.