കെഎസ്ആര്‍ടിസിയിലെ പെൻഷൻ; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി.പെൻഷൻ ലഭിക്കാത്തതിനെതിരെ കെ.എസ്.ആർ.ടി.സി.യിലെ പെൻഷൻകാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ വിശദീകരണത്തിനായി ചീഫ് സെക്രട്ടറി,ഗതാഗത സെക്രട്ടറി എന്നിവർ ഓൺലൈന് വഴി കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. .
പെൻഷൻ വിതരണത്തിന്റെ കാര്യത്തിൽ കൺസോർഷ്യവുമായി ചർച്ച തുടരുകയാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് . പലിശയുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്.എന്നാൽ മൂന്ന് മാസമായി പെൻഷൻ ലഭിക്കാത്തിന്റെ ദുരിതം കാണാതിരിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. പെൻഷൻ എന്നത് നിയമപരമായ അവകാശമാണ്. എങ്ങനെയാണ് പെൻഷൻകാരുടെ ജീവിതം മുന്നോട്ടുപോകുന്നതെന്നും അറിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു .തുടർന്നായിരുന്നു വിശദീകരണത്തിന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം എന്ന് കോടതി നിർദ്ദേശിച്ചത്