ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും, നാട്ടുകാർ രോഷത്തിൽ

0

വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിൽ. ഇന്നത്തെ നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ആനയുടെ സിഗ്നൽ കിട്ടുന്ന ഭാഗത്താകും ആദ്യ തെരച്ചിൽ
ആന രാത്രി വൈകി കർണാടക അതിർത്തിക്ക് സമീപത്ത് എത്തിയിരുന്നുവെങ്കിലും പിന്നാലെ കേരളാ വനത്തിലേക്ക് നീങ്ങി. പൊന്തക്കാടുകളാണ് മയക്കുവെടി ദൗത്യം ദുഷ്‌കരമാക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് കാടിന്റെ പല ഭാഗത്ത് കൂടിയാണ് ദൗത്യ സംഘം ആനയെ തെരയുന്നത്

സ്ഥലവും സന്ദർഭവും കൃത്യമായാൽ മാത്രമേ മയക്കുവെടി വെക്കാനാകൂ എന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ച ആന കുങ്കിയാനകളെ കാണുമ്പോൾ ഒഴിഞ്ഞുമാറുകയാണ്. അതേസമയം ദൗത്യം വൈകുന്നതിൽ നാട്ടുകാരും രോഷാകുലരാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *