ബോംബെ യോഗക്ഷേമ സഭ – വാർഷിക സംഗമം ജനുവരി 12,ന്
മുംബൈ: ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ജനുവരി 12,ന് ഞായറാഴ്ച കാലത്ത് 8.30 മുതൽ വൈകിട്ട് 5.30 വരെ നവിമുംബൈ- വാശിയിലെ ശ്രീബാലാജി മന്ദിർ ഹാളിൽ വച്ച് നടക്കും.സഭയുടെ മുൻകാല പ്രവർത്തകർ ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് ആരംഭം കുറിക്കും.സഭാംഗങ്ങളായ അമ്പത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന“കേളി നളനം” എന്ന ബാലെയും മറ്റു വിവിധയിനം കലാപരിപാടികളും, യോഗക്ഷേമസഭയുടെ അംഗങ്ങൾ ഒരുക്കുന്ന നാടൻ സദ്യയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.