തിരുപ്പതി അപകടം: മരിച്ചവരിൽ മലയാളിയും, മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം
ആന്ധ്രാപ്രദേശ് : വൈകുണ്‌ഠ ഏകാദശിയോടനുബന്ധിച്ച് തിരുമല ശ്രീവരി വൈകുണ്‌ഠ ദ്വാര ദർശനത്തിന് തിരുപ്പതിയിലെ 8 കേന്ദ്രങ്ങളിൽ ദർശന ടോക്കണുകൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ടിടിഡി ഉദ്യോഗസ്ഥർ ചെയ്‌തിരുന്നുവെന്നും ബൈരാഗിപട്ടേഡയിലെ രാമനായിഡു ഹൈസ്‌കൂളിൽ വൻതോതിൽ തടിച്ചുകൂടിയ ഭക്തരെ അടുത്തുള്ള പത്മാവതി പാർക്കിലേക്ക് മാറ്റിയപ്പോൾ ഒരു ഭക്തന് രാത്രി 8:15 ഓടെ ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഇദ്ദേഹത്തിന് വൈദ്യ ചികിത്സ നൽകുന്നതിനായാണ് അധികൃതർ ഗേറ്റുകൾ തുറക്കേണ്ടി വന്നു..
എന്നാല്‍ ക്യൂവിലേക്ക് കടക്കാൻ ഗേറ്റുകൾ തുറന്നതാണെന്ന് തെറ്റിദ്ധരിച്ച് ഭക്തർ മുന്നോട്ട് തള്ളി നീങ്ങി . ഇതാണ് മരണങ്ങളിലേക്കു നയിച്ച ദുരന്തങ്ങൾക്ക് കാരണമെന്ന് ജില്ലാ എസ്‌പി സുബ്ബരായുഡു പറഞ്ഞു.
നിരവധി ഭക്തർ ഒന്നിച്ച് മുന്നോട്ട് തള്ളിയതോടെ പലരും താഴെ വീണു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട് പലരും ഗുരുതരാവസ്ഥയിലായി. പരിക്കേറ്റവരെ ഉടൻ തന്നെ റുയ, സ്വിംസ് ആശുപത്രികളിലേക്ക് മാറ്റി.
മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ സ്‌ത്രീകളാണ്. നർസിപട്ടണം സ്വദേശി ബുദ്ദേതി നായിഡു ബാബു, വിശാഖപട്ടണം സ്വദേശി രജനി, ലാവണ്യ, ശാന്തി, കർണാടക ബെല്ലാരിയിലെ നിർമ്മല എന്നിവരാണ് മരിച്ച സ്‌ത്രീകള്‍. നർസിപട്ടണത്തെ പെഡബൊഡ്ഡെപള്ളിയിലെ നായിഡു ബാബുവാണ് മരിച്ചവരില്‍ മറ്റൊരാള്‍.
ഇതിൽ നിർമ്മല പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനിയാണ് .
ഭക്തരുടെ തിരക്ക് കൂടുതലായതിനാൽ, നേരത്തെ പ്രഖ്യാപിച്ച സമയത്തേക്കാൾ എട്ട് മണിക്കൂർ മുമ്പാണ് ടോക്കൺ വിതരണം ആരംഭിച്ചത്. തിരക്ക് വർധിച്ചതിനാലാണ് ടോക്കൺ നൽകാൻ തീരുമാനിച്ചതെന്ന് ടിടിഡി ഇഒ ശ്യാമള റാവു പറഞ്ഞു. കുഴഞ്ഞു വീണവരില്‍ ചിലര്‍ റുയ ആശുപത്രിയിലും ചിലര്‍ സ്വിംസ് ആശുപത്രിയിലും ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന ഭക്തരെ ടിടിഡി ചെയർമാനും ബോർഡ് അംഗങ്ങളും സന്ദർശിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തം നേരിട്ടവർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ ഉണ്ടായ തിക്കിലും തിരക്കിലും വേദനിക്കുന്നു. എന്‍റെ ചിന്തകൾ ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്‌ടപ്പെട്ടവരോടൊപ്പമുണ്ട്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് എപി സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകും.’ പ്രധാനമന്ത്രി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു .