ട്രെയിനിന്റെ അടിയിൽ പെട്ട അഞ്ചു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ട് .
വർക്കല: അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം തിരുവനന്തപുരത്തേക്ക് പോകാൻ അഞ്ചു വയസ്സുകാരി തിങ്കളാഴ്ച രാത്രി 8.45 ന് വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോമിൽ ജനശതാബ്ദി എക്സ്പ്രസ് നിർത്തിയിട്ടിരുന്നു. റിസർവേഷൻ ഉള്ള ട്രെയിനാണെന്നറിയാതെ എൻജിനടുത്തുള്ള കോച്ചിൽ കയറി. റിസർവേഷൻ കോച്ചിലാണ് കയറിയതെന്നറിഞ്ഞപ്പോൾ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നു ചാടി. കുട്ടിയുടെ അമ്മ സുരക്ഷിതയായി പുറത്തു ചാടിയെങ്കിലും മുത്തശ്ശി കാൽ തെറ്റി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീണു. ഇതിനിടെ കുട്ടി ട്രെയിനിന്റെ അടിയിൽ അകപ്പെട്ടു. എൻജിന്റെ വാതിലിനരികിൽ നിൽക്കുകയായിരുന്ന ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടൻ ട്രെയിൻ നിർത്തി. ഇതിനിടെ യാത്രക്കാർ ചേർന്ന് കുട്ടിയെ ട്രാക്കിൽനിന്നു പുറത്തെടുത്തു.