സോണിയ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ബുധനാഴ്ച സമർപ്പിക്കും
ന്യൂ ഡൽഹി:മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ബുധനാഴ്ച സമർപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് സോണിയ പത്രിക സമർപ്പിക്കുന്നത്. ഇതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട് എംപിയും മകനുമായ രാഹുലും സോണിയ്‌ക്കൊപ്പമുണ്ടാകും. 1999 മുതൽ ലോക്‌സഭയിൽ പ്രവര്ത്തിച്ച സോണിയയുടെ ആദ്യ രാജ്യസഭ പ്രവേശനമാണിത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിരമിക്കുന്ന ഒഴിവിലേക്കാണ് സോണിയ എത്തുന്നത്.
മണ്ഡലത്തിലേക്ക് സ്ഥിരമായി യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും വീണ്ടും മത്സരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നാണ് സോണിയ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്ന് കോൺഗ്രസും പറഞ്ഞു. സോണിയയുടെ രാജ്യസഭ പ്രവേശനത്തോടെ ഒഴിവുവരുന്ന റായ്ബറേലിയിൽ പുതിയ എംപി എത്താൻ സാധ്യതയുണ്ട്. മകൻ രാഹുലോ, മകൾ പ്രിയങ്ക വാദ്രയോ ഈ സീറ്റിൽ നിന്ന് മത്സരിക്കാം.