കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു
കാനഡ :ലിബറൽ പാർട്ടിയിലെ ഭിന്നതയെത്തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. 9 വർഷത്തെ ഭരണത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത് .പാർട്ടി നേത്സ്ഥാനവും രാജിവെക്കുമെന്നാണ് സൂചന .
ബുധനാഴ്ച നടക്കുന്ന പാർട്ടിയുടെ നിർണ്ണായക മീറ്റിംഗിന് മുൻപ് രാജി ഉണ്ടാകുമെന്ന് വിദേശ മാധ്യമങ്ങൾ
നേരത്തെ റിപ്പോർട്ടുചെയ്‌തിരുന്നു.പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നുവന്ന സാഹചര്യത്തിലാണ് രാജി . പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രൂഡോ അറിയിച്ചു.
2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോഴാണ് ട്രൂഡോ ലിബറൽ നേതാവായി ചുമതലയേൽക്കുന്നത് .
ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട ദേശീയ തെരഞ്ഞെടുപ്പിൽ ലിബറലുകൾ കൺസർവേറ്റീവുകളോട് ദയനീയമായി പരാജയപ്പെടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. അതിനാൽ ട്രൂഡോയുടെ രാജി പാർട്ടിയിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കും. അടുത്ത നാല് വർഷത്തേക്ക് അമേരിക്കയിലെ ട്രംപിൻ്റെ ഭരണത്തെ നേരിടാൻ കഴിയുന്ന ഒരു ഗവൺമെൻ്റിനെ സജ്ജമാക്കാൻ ട്രൂഡോയുടെ രാജി വഴിയൊരുക്കും. കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എൻഡിപി നേതാവ് ജഗ്മീത് സിംഗ് ട്രൂഡോയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല ജസ്റ്റിൻ ട്രൂഡോ.