പി.വി. അൻവർ ജയിലിനു പുറത്ത് / പിണറായിക്കെതിരെയുള്ള പോരാട്ടം ഇനി UDFനോടോപ്പം ചേർന്ന്
മലപ്പുറം : യുഡിഎഫ് നൽകിയ പിന്തുണയ്ക്ക് നന്ദിപറഞ്ഞ പിവി അൻവർ ഇതുവരെ ഒറ്റയാൾ പോരാട്ടമായിരുന്നുവെന്നും ഇനി യുഡിഎഫുമായികൈകോർത്ത്‌കൊണ്ടു പിണറായി സർക്കാറിനെ താഴെയിറക്കുന്നതുവരെ പോരാടുമെന്നും മാധ്യമങ്ങളോട് പറഞ്ഞു .
ഇരുപതുമണിക്കൂറോളം ജയിലിൽ കഴിഞ് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ പി.വി. അൻവറിനെ അനുയായികൾ മാലയിട്ട് സ്വീകരിച്ച ശേഷം മധുരം വിതരണം ചെയ്തു.
ന്യുനപക്ഷങ്ങൾ സിപിഎമ്മിൽ നിന്ന് അകലുകയാണ്. ന്യുനപക്ഷങ്ങളെയൊക്കെ വർഗ്ഗീയവാദികളായി ചിത്രീകരിക്കുന്ന സമീപനമാണ് സിപിഎംൽ നിന്നുണ്ടാകുന്നത്.ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റി .നഭേദഗതി ബിൽ കൊണ്ടുവന്ന് ക്രൈസ്തവ സമൂഹത്തെ അകറ്റി.ആന ചവിട്ടിക്കൊല്ലുമ്പോൾ കേന്ദ്രമാണ് ഉത്തരവാദിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ വന നിയമമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നത്.
ജയിലിൽ ഒരു എംഎൽഎയ്ക്ക് ലഭിക്കേണ്ട ഒരു പരിഗണനയും തനിക്ക് ലഭിച്ചില്ല എന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു . പിണറായി വിജയനെ താഴെയിറയ്ക്കാൻ എന്ത് വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാണെന്നും ഇനി ലക്‌ഷ്യം അതുമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.