സംസ്ഥാന സ്‌കൂൾ കലോത്സവം: മുന്നിൽ കണ്ണൂർ തന്നെ

0
kalolsavam

 

472526656 1121477383320674 3654786332564980082 n

തിരുവനന്തപുരം:  63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിച്ച് പോരാട്ടം. കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മിലാണ് പോയിന്റ് നിലയില്‍ മുന്നിലെത്താന്‍ വാശിയേറിയ മത്സരം. പകുതിയിലധികം മത്സരങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ 496 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍.491 പോയിന്റുമായി തൃശൂരും 489 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
പാലക്കാട് – 440, മലപ്പുറം – 427, കൊല്ലം – 425, ആലപ്പുഴ – 425, എറണാകുളം – 423, തിരുവനന്തപുരം – 419, കാസർകോട് – 396, കോട്ടയം – 392, വയനാട് – 392, പത്തനംതിട്ട – 369, ഇടുക്കി – 346 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില. ഹൈസ്കൂള്‍ വിഭാഗത്തില്‍ 202 പോയിന്റുമായി തൃശൂർ ഒന്നാമത് നില്‍ക്കുമ്പോള്‍ രണ്ടാമതുള്ള കോഴിക്കോടിന് 200 ഉം മൂന്നാമതുള്ള കണ്ണൂരിന് 198 പോയിന്റുമാണുള്ളത്. ഹയർസെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂർ 251 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. പാലക്കാട് – 247, തൃശൂർ – 246, കോഴിക്കോട് – 246 എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍ ആദ്യ മൂന്നിലുള്ള മറ്റ് ജില്ലക്കാരുടെ പോയിന്റെ നില.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *