ശിവഗിരി തീർത്ഥാടനം :മുംബൈ സംഘം തിരിച്ചെത്തി

മുംബയ്: അരുവിപ്പുറം പുണ്യ കർമ്മം കുട്ടായ്മ,മുംബൈയുടെ ആഭിമുഖ്യത്തിൽ തെണ്ണുറ്റി രണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേ യുണിയൻ പ്രസിഡൻറ് എം. ബിജുകുമാർ വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ എന്നിവരുടെ നേത്വത്യത്തിൽ പങ്കെടുത്ത മുംബൈയിൽനിന്നുള്ള തീർത്ഥാടക സംഘം ഒരാഴ്ചത്തെ പരിപാടികൾക്ക് ശേഷം തിരിച്ചെത്തി .
കഴിഞ്ഞ 92 വർഷക്കാലമായി നടപ്പിലാക്കുന്നതിലാണ് ശിവഗിരി തീർത്ഥാടനം ‘അറിവിൻ്റെ തീർത്ഥാടനം’ എന്ന് കൂടി അറിയപ്പെടുന്നത് പ്രത്യേകം ശ്രദ്ധേയമാണെന്നും അനുഭവത്തിലൂടെ ഏതൊരാൾക്കും അത് ബോധ്യപ്പെടുമെന്നും എം. ബിജുകുമാർ പറഞ്ഞു.
ഡിസംബർ 31 ന് നടന്ന ഘോഷയാത്രയിൽ അരുവിപ്പുറം പുണ്യ കർമ്മം, മുംബയ് കുട്ടായമയുടെ കൂടെ കേരള നിയമസഭാ സമാജികൻ ചാണ്ടി ഉമ്മനും പങ്കെടുത്തിരുന്നു.മൂന്ന് ദിവസം നടന്ന അറിവിൻ്റെ തീർത്ഥാടനത്തിൽ പങ്ക് ചേർന്ന ശേഷം തീർത്ഥാടകസംഘം മഹാകവി കുമാരാനാശാൻ്റെ തോന്നയ്ക്കലുള്ള സ്മാരകം,ഗുരുദേവൻ ഭൂജാതനായ ചെമ്പഴത്തി വയൽ വാരം ഗൃഹം, മലയാളക്കരയിൽ നവോത്ഥാനത്തിന് ത്തിന് തുടക്കം കുറിച്ച അരുവിപ്പുറം ശിവപ്രതിഷ്ഠ കുടികൊള്ളുന്നതും, അതിമഹത്തായ സംഘടനയായ ശ്രിനാരായണ ധർമ്മ പരിപാലന യോഗം എന്ന സംഘടനയ്ക്ക് ആരംഭം കുറിച്ച അരുവിപ്പുറം എന്ന പുണ്യഭൂമിയിലെ മഠം-ക്ഷേത്രം സന്ദർശിച്ച് അവിടെ ഒരു ദിവസവും രാത്രിയും ചിലവഴിച്ച ശേഷമാണ് ട്രെയിൻ മാർഗ്ഗം തിരിച്ചത്.
യാത്യേ മധ്യേ തീർത്ഥാടകർക്ക് ഭക്ഷണം നൽകിയ കെ.റ്റി.പ്രകാശ് ( നെരുൾ),രതീഷ് ബാബു(ശാഖാ സെക്രട്ടറി- നെരൂൾ), .എ.കെ .പ്രദിപ് കുമാർ (എയിംസ് ഗ്രുപ്പ് മുംബയ് & കലാ ഗുരുകുലം,കണ്ണൂർ), ശ്രി.ജയൻ തോപ്പിൽ (വിസ്മയാ ഡൈമണ്ട്, ത്രിശ്ശൂർ) എസ്സ് രാജസേനൻ, (വള്ളിക്കാവ്) ലഘുഭക്ഷണം നൽകിയ . കെ.കെ. സുധാകരൻ & സുദർശന പണിക്കർ ( സാക്കി നാക്ക) ഒപ്പം നാട്ടിലെ യാത്രയ്ക്ക് ബസ്സ് സ്പോൺസർ ചെയ്ത സി.എച്ച്. ബാലൻ & പി.ജി. ബാലചന്ദ്രൻ എന്നിവരായിരുന്നുവെന്ന് ബിജുകുമാർ അറിയിച്ചു .
തീർത്ഥാടരെ എകോപ്പിപ്പിച്ചത് .പി.കെ ബാലകൃഷ്ണൻ.തീർത്ഥാടക സംഘത്തിന് ഘോഷയാത്രയ്ക്ക് വേണ്ട കാര്യങ്ങളിൽ മുൻകൈ എടുത്ത് പ്രാർത്തികമാക്കാനും മാർഗ്ഗ നിർദ്ദേശങ്ങൾ തന്ന് തീർത്ഥ യാത്ര സുഗമമാക്കുന്നതിനും രതീഷ് ബാബു .റ്റി. കെ.മോഹൻ എന്നിവർ സഹായിച്ചുവെന്നും ബിജുകുമാർ പറഞ്ഞു.