കേരളീയസമാജം ഡോംബിവ്‌ലി വനിതാ സംരഭക മേള -നാളെ (ഞായർ )
ഡോംബിവ്‌ലി : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമാജം അംഗങ്ങളായ
വനിതാ സംരംഭകരുടെ രണ്ടാമത് ഉൽപ്പന്ന പ്രദർശനവും വിൽപ്പനയും നാളെ (ജനുവരി 5 ഞായർ ) ഡോംബിവ്‌ലി ഈസ്റ്റ് മോഡൽ സ്‌കൂളിൽ (പാണ്ഡുരംഗ് വാഡി )വെച്ച് നടക്കും .രാവിലെ 10മണിമുതൽ രാത്രി 9 മണിവരെ നീണ്ടുനിൽക്കുന്ന മേളയിൽ നൂറിലധികം വനിതകളുടെ വൈവിധ്യങ്ങളായ അമ്പതിലധികം സ്റ്റാൾ ഉണ്ടായിരിക്കുമെന്ന് സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയലും ജനറൽ സെക്രട്ടറി രാജശേഖരൻ നായരും അറിയിച്ചു. കഴിഞ്ഞ വർഷം നടത്തിയ സമാജത്തിൻ്റെ ആദ്യ വനിതാ സംരഭക മേള വൻ വിജയമായിരുന്നു എന്നും സമാജം അംഗങ്ങളിൽ നിന്നും അതുപോലെ സ്റ്റാളുകൾ സന്ദർശിച്ച മറ്റുഭാഷക്കാരിൽ നിന്നും മികച്ചപ്രതികരണം ലഭിച്ചിരുന്നതെന്നും കലാവിഭാഗം സെക്രട്ടറി കെകെ സുരേഷ്ബാബു പറഞ്ഞു.
“സമാജത്തിന്റെ ഈ ഉദ്യമം വനിതകൾക്ക് വീടുവിട്ട് പുറത്തുവരാനും സ്വയം തൊഴിലിനുള്ള സാധ്യതകൾ തുറന്നുകൊടുക്കാനും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഉപകരിക്കുന്നുണ്ട് .അതോടൊപ്പം ഇതുവഴി നല്ലൊരു സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്താനും അവർക്കു സാധിക്കുന്നു” സുരേഷ്ബാബു കൂട്ടിച്ചേർത്തു .
നാളെ നടക്കുന്ന വനിതാസംരംഭക മേളയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും സംരംഭം
വിജയിപ്പിക്കുന്നതിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ചെയർമാൻ വർഗ്ഗീസ് ഡാനിയൽ അറിയിച്ചു.