പെരിയ ഇരട്ട കൊലക്കേസ് : വിധി അൽപ്പ സമയത്തിനകം പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന് കൃപേഷിന്റെ പിതാവ്

0

 

എറണാകുളം :കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ   പ്രതികൾക്ക് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അൽപ്പസമയത്തിനകം ശിക്ഷ വിധിക്കും. ശിക്ഷാവിധിയിൽ വാദം പൂർത്തിയായി.കഠിന ശിക്ഷകൾ ഒഴിവാക്കാൻ പ്രതിഭാഗം വാദങ്ങൾ നിരത്തി.

ഒന്നാംപ്രതിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ , ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണൻ പറഞ്ഞു . കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണ് കേസിൽ കോടതിയുടെ കണ്ടെത്തലെന്നും, സി കെ ശ്രീധരൻ കുടുംബത്തെ വഞ്ചിച്ചെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു.
കോടതി വെറുതെ വിട്ട പത്ത് പ്രതികൾ കൂടി ശിക്ഷിക്കപ്പെടണമെന്ന് ശരത് ലാലിന്റെ അമ്മ ലത മാധ്യമങ്ങളോട് പറഞ്ഞു.മക്കൾക്കെതിരെ സിപിഐഎം വ്യാജ പ്രചാരണം നടത്തികൊണ്ടിരിക്കയാണെന്നും അവർ പറഞ്ഞു.

പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണനും പറഞ്ഞു.കൊന്നിട്ടും മക്കൾക്കെതിരെ സിപിഐഎം വ്യാജ പ്രചാരണം നടത്തുകയാണ്. ഉദുമ ഏരിയ സെക്രട്ടറി മധു ഉൾപ്പെടെ മോശമായ ഭാഷയിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയാണെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *