മാസപ്പടി: യാഥാര്‍ഥ പ്രതി മുഖ്യമന്ത്രി, കുഴല്നാടന്
കൊച്ചി: മാസപ്പടി വിഷയത്തിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എൽ. സി.എം.ആർ.എല്ലിനെ സഹായിക്കാൻ കരിമണൽ ഖനന നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. വീണാ വിജയൻ പണം വാങ്ങിയെന്നത് ശരിയാണ്. വീണയ്ക്ക് ലഭിച്ച പണം സിഎംആർഎലിന് മുഖ്യമന്ത്രി നൽകിയ സേവനത്തിനാണെന്നും കുഴൽനാടൻ പറഞ്ഞു. പക്ഷേ ഇതിൽ യഥാർഥത്തിൽ ആ പണം വാങ്ങിയത് ആരു നൽകുന്ന സേവനത്തിനു വേണ്ടി എന്നത് പ്രസക്തമാണ്.
സിഎംആർഎല്ലിന്റെ ഏറ്റവും വലിയ ആവശ്യം എന്നത് ലീസ് അനുവദിച്ച് കിട്ടണം എന്നതാണ്. 2016- ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വീണയ്ക്ക് മാസത്തിൽ അഞ്ച് ലക്ഷം രൂപ സിഎംആർഎൽ നൽകി. 2017 മുതൽ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്സാ ലോജിക് എന്ന കമ്പനിയിലേക്ക് സിഎംആർഎൽ കൊടുത്തുകൊണ്ടിരുന്നു.
എക്സാലോജിക് വിഷയത്തിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ മുഖ്യമന്ത്രിക്ക് പരിചതീർത്തെന്നും കുഴൽനാടൻ ആരോപിച്ചു. തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനായിരുന്നു സ്പീക്കറുടെ ഇടപെടൽ. സ്പീക്കർ ജനാധിപത്യം കശാപ്പു ചെയ്തെന്നും കുഴൽനാടൻ പറഞ്ഞു.