PMAYയിലൂടെ 10 ലക്ഷം വീടുകൾ നിർമ്മിച്ചുനൽകും
ന്യുഡൽഹി :പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിയിലൂടെ 10 ലക്ഷം വീടുകൾ അനുവദിക്കുമെന്ന് ഗ്രാമവികസന മന്ത്രാലയം. ഗ്രാമവികസന പദ്ധതികൾ കൃത്യസമയത്ത് നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും ദാരിദ്ര്യ മുക്ത ഇന്ത്യ സൃഷ്‌ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ഈ മാസത്തെ കർമപദ്ധതി തീരുമാനിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.ദാരിദ്ര്യമുക്ത ഗ്രാമങ്ങൾ എന്ന നരേന്ദ്ര മോദിയുടെ പ്രതിജ്ഞ പുതുവർഷത്തില്‍ സാധ്യമാക്കുമെന്ന് ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഗ്രാമവികസന മന്ത്രാലയത്തിൻ്റെ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ പുരോഗതി വരുത്തും. എല്ലാ ഗുണഭോക്താക്കൾക്കും പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2025 ജനുവരിയിൽ 10 ലക്ഷം വീടുകൾ അനുവദിക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.