ലാവലിനില്‍ ക്ളീന്‍ചിറ്റ് നല്‍കിയ ഐ.ടി.ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആക്ഷേപവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത്.മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ള സ്പെഷ്യൽ ഓഫീസർ ആർ മോഹൻ ആണ് 2008 ഇൽ ലാവലിനുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയത്.. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയാലാണ് ഈ നിയമനം എന്ന സംശയിക്കുന്നു. ഇക്കാര്യത്തിൽ പരാതി നൽകും എന്നും ഷോൺ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി .ലാവ്ലിനിൽ കിട്ടിയ കമ്മീഷൻ തുക സിംഗപ്പൂരിലെ കമല ഇന്റർനാഷണലിൽ നിക്ഷേപിച്ചു എന്നതിനെ പറ്റി ആയിരുന്നു ആർ മോഹൻ അന്വേഷിച്ചത്.ആദായ നികുതി വകുപ്പ് അഡിഷണൽ ഡയറക്ടർ ആയിരുന്നു ആർ മോഹനെന്നും ഷോണ്‍ വ്യക്തമാക്കി.