” ഇന്ത്യയുടെ ഭാഗമാണ് കേരളമെങ്കിലും അവിടെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു” : നിതീഷ് റാണെ

മുംബൈ: കേരളത്തിനെതിരായുള്ള ‘മിനി പാകിസ്ഥാൻ’ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴും അയവില്ലാത്ത ന്യായീകരണവുമായി നിതീഷ് റാണെ .
കേരളത്തില്‍ നിലവിലുള്ള സാഹചര്യം പാകിസ്ഥാനുമായി താരതമ്യം ചെയ്യുകയാണ് താൻ ചെയ്‌തതെന്ന് റാണെ . ഇന്ത്യയുടെ ഭാഗമാണ് കേരളമെങ്കിലും അവിടെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും റാണെ പറഞ്ഞു .
ഇക്കഴിഞ്ഞ ഞായറാഴ്‌ച പൂനെയില്‍ നടന്ന പുരന്ദർ തഹസിൽ റാലിയിൽ സംസാരിക്കവെയാണ് റാണെ കേരളത്തെ മിനി പാകിസ്ഥാൻ എന്ന് വിളിച്ചത്. കേരളം ഒരു മിനി പാകിസ്ഥാനാണ്. തീവ്രവാദികൾ മുമ്പ് രാഹുൽ ഗാന്ധിക്കും ഇപ്പോൾ അദ്ദേഹത്തിൻ്റെ സഹോദരി പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്‌തു എന്നായിരുന്നു റാണെയുടെ പരാമര്‍ശം. ഈ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ പാർട്ടികളിൽ
നിന്ന് ഉയർന്നുവരുന്നതിനിടയിലാണ് സമാനമായ പുതിയൊരു പരാമർശവുമായി റാണെ രംഗത്തുവന്നത്.