എം. ടി. കാലാതീതം : അക്ഷര കുലപതിക്ക് അനുസ്മരണവുമായി ഇപ്റ്റ

മുംബൈ: ഇപ്റ്റ കേരള – മുംബൈ ചാപ്റ്റർ ‘എം.ടി. കാലാതീതം’ എന്ന പേരിൽ എഴുത്തിൻ്റെ ഇന്ദ്രജാലം
കൊണ്ട് തലമുറകള്‍ക്കായി സർഗ്ഗവസന്തം തീർത്ത വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്കായി അശ്രുപൂജ ഒരുക്കുന്നു.
എം. ടി.രചനകളുടെ വായന, പുനർവായന, കാഴ്ച്ച, ഗീതങ്ങൾ, നൃത്യാവിഷ്കാരങ്ങൾ, ഉൾക്കാഴ്ച്ചകൾ, നിരൂപണങ്ങൾ, അഭിപ്രായങ്ങൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയുണ്ടാവും.കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 28 ന് വൈകിട്ട് 4 മുതൽ 10 വരെ ഓൺലൈനായാണ് എം.ടി സ്മൃതി സംഘടിപ്പിക്കുന്നത്.
ധാരാളം കുട്ടികളും എം ടി കാലാതീതത്തിൽ പങ്കെടുക്കുമെന്ന് ഇപ്റ്റ കേരള മുംബൈ ഘടകത്തിൻ്റെ പ്രവർത്തകർ അറിയിച്ചു.
വിവരങ്ങൾക്ക് : 98928 04828