‘മൻമോഹൻ സിംഗ് തൻ്റെ മാരുതി 800 നെയാണ് ഇഷ്ടപ്പെട്ടത്, പ്രധാനമന്ത്രിയുടെ ബിഎംഡബ്ല്യൂവിനെ ആയിരുന്നില്ല”

കഴിഞ്ഞദിവസം മരണപ്പെട്ട മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ ഭരണ നിപുണതയും അറിവും വിദ്യാഭ്യാസവും അദ്ദേഹത്തിൻ്റെ ലളിത ജീവിതവുമൊക്കെ അദ്ദേഹത്തിനെക്കുറിച്ചുള്ള അനുസ്മരണങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ അതിൽ പലതും നിലവിലുള്ള പ്രധാനമന്ത്രിക്കുള്ള ഒളിയമ്പായി ചിലർ പ്രയോഗിച്ചുകൊണ്ടിരിക്കുമ്പോൾ മൻമോഹൻ സിംഗിന്റെ ലളിത ജീവിതത്തെയും ചിന്തയെയും സ്വന്തം അനുഭവങ്ങളിലൂടെ വെളിപ്പെടുത്തുകയാണ് ഒരു ബിജെപി നേതാവ് .
മുൻ ഇന്ത്യൻ പോലീസ് സർവീസ് ഓഫീസറും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ (എസ്പിജി) മുൻ മേധാവിയുമായ അസിം അരുൺ ആണ് സാമൂഹ്യ മാധ്യമത്തിലൂടെ തന്റെ അനുഭവം പങ്കവെക്കുന്നത് .
മുൻപ്രധാനമന്ത്രിക്ക് തൻ്റെ മാരുതി 800-നോടുള്ള അഗാധമായ അടുപ്പവും എളിമയും സ്നേഹപൂർവ്വം അനുസ്മരിക്കുകയായിരുന്നു അസിം.ഇപ്പോൾ ഉത്തർപ്രദേശിലെ കനൗജ് സദറിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം.
“2004 മുതൽ ഏകദേശം മൂന്ന് വർഷത്തോളം ഞാൻ അദ്ദേഹത്തിൻ്റെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് (എസ്പിജി) പ്രധാനമന്ത്രിക്ക് ഏറ്റവും അടുത്ത സുരക്ഷ ഒരുക്കുന്നത്. ക്ലോസ് പ്രൊട്ടക്ഷൻ ടീമിനെ നയിക്കാൻ എനിക്ക് അവസരം ലഭിച്ചു. ക്ലോസ് പ്രൊട്ടക്ഷൻ്റെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ എന്ന നിലയിൽഒരു അംഗരക്ഷകനെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അത് ഞാനായിരുന്നു, ഒരു നിഴൽ പോലെ അദ്ദേഹത്തോടൊപ്പം നിൽക്കുക എന്നതായിരുന്നു എൻ്റെ ഉത്തരവാദിത്തം .
ഔദ്യോഗിക യാത്രകൾക്കായി ആഡംബര ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ വാഹനങ്ങളുടെ ഒരു കൂട്ടം ഉണ്ടായിരുന്നിട്ടും, അദ്ദേഹം പലപ്പോഴും തന്റെ മരുതി 800-നോടുള്ള ഇഷ്ടം പ്രകടിപ്പിക്കുമായിരുന്നുവെന്നും അസിം വ്യക്തമാക്കി. “പ്രധാനമന്ത്രിയുടെ വസതിയിലെ തിളങ്ങുന്ന കറുത്ത ബിഎംഡബ്ല്യുവിന് പിന്നിലായിരുന്നു ആ മാരുതി കാര് ഉണ്ടായിരുന്നത്. പക്ഷെ ബിഎംഡബ്ല്യുവിൽ യാത്ര ചെയ്യാന് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല . എന്റെ വാഹനം ആ മാരുതി 800 ആണെന്ന് പറഞ് അദ്ദേഹം എപ്പോഴും
അതിൽപോകാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത് .ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു ആഡംബരം അല്ല സാറിന്റെ സുരക്ഷയ്ക്കുള്ള സംവിധാനം ഒരുക്കുന്നതിനുവേണ്ടിയാണ് BMW ഉപയോഗിക്കുന്നത് എന്ന് .
എന്റെ കാർ മാരുതി 800 ആണ് കോടികളുടെ കാർ പ്രധാനമന്ത്രിയുടേതാണ് എന്നദ്ദേഹം പറയും .പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് BMW യിൽ പോകുമ്പോഴൊക്കെ അദ്ദേഹത്തിന്റെ നോട്ടം മാരുതി 800 ആയിലിരിക്കും .
താനൊരു സാധാരണക്കാരനാണ് എന്ന ചിന്തയാണ് പ്രധാനമന്ത്രി ആയിരുന്നപ്പോഴും മൻമോഹൻസിംഗിനെ നയിച്ചിരുന്നത് എന്ന് അദ്ദേഹത്തിന്റെ ലളിത ജീവിതത്തെ ഉദാഹരിച്ചുകൊണ്ട് വ്യക്തമാക്കുകയായിരുന്നു അസിം അരുൺ .