സംസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കില്ല

0

 

തിരുവനന്തപുരം: ഇന്നു സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കില്ല. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കടകൾ അടച്ചിടുന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു വ്യാപാരമന്ത്രാലയം രൂപവത്കരിക്കുക, മാലിന്യം നീക്കംചെയ്യാനില്ലാത്ത വ്യാപാരസ്ഥാപനങ്ങളെ യൂസർ ഫീ അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത്‌ സമാപിക്കും. വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് അദ്ദേഹം സമർപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *