ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം / ഡിസംബര്‍ 30 ന് നട തുറക്കും

0

പത്തനംതിട്ട : നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ഇന്ന് സമാപനം.
ശബരിമലയിൽ ഡിസംബര്‍ 25 വരെ 32,49,756 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,07,309 ഭക്തരുടെ വർദ്ധനവ് . കഴിഞ്ഞ വര്‍ഷം ഇതേ സമയം 28,42,447 പേര്‍ ദര്‍ശനം നടത്തിയിരുന്നു. തത്സമയ ബുക്കിംഗിലൂടെ 5,66,571 പേര്‍ ദര്‍ശനം നടത്തി. തങ്കയങ്കി സന്നിധാനത്ത് എത്തിയ ദിനം 62, 877 പേര്‍ ദര്‍ശനം നടത്തി. പുല്ല് മേട് വഴി ഇത് വരെ 74, 764 പേര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം പുല്ലുമേട് വഴി 69,250 പേരാണ് ദര്‍ശനം നടത്തിയിരുന്നത് .
ഇന്ന് രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടച്ചാല്‍ ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്ക് മഹോത്സത്തിനായി നട തുറക്കും. 2025 ജനുവരി 14നാണ് ഈ തവണ മകരവിളക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *