വിട !
കോഴിക്കോട്: മലയാളത്തിൻ്റെ മഹാ സുകൃതം എംടി വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനൽകി. ഔദ്യോഗിക ബഹുമതി നൽകണമെന്ന സർക്കാരിന്‍റെ നിർദേശം കുടുംബം അംഗീകരിക്കുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിലാണ് സംസ്‌കാര കർമ്മങ്ങൾ നടന്നത്.
എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നെങ്കിലും കൊട്ടാരം റോഡിൽ എം ടിയെ കാണാൻ ആയിരങ്ങൾ കാത്തുനിന്നിരുന്നു .സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർ എം ടിയെന്ന ഇതിഹാസകഥാകാരനെ അവസാനമായി കാണാനെത്തി. വിലാപയാത്രയും വേണ്ടെന്നായിരുന്നു എം ടിയുടെ ആഗ്രഹം. എന്നാൽ മാവൂർ സ്മൃതിപഥത്തിലേക്കുള്ള ജനയാത്ര വിലാപയാത്രയ്ക്ക് സമാനമായിരുന്നു.
പ്രിയകഥാകാരന് ‘സഹ്യ’യുടെ പ്രണാമം!