ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്ന കേസിൽ 5 പേർ അറസ്റ്റിൽ
തൃശൂർ : ഭാരതപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
മരിച്ചനിലയിൽ കണ്ടെത്തിയ സൈനുൽ ആബിദിനെ അഞ്ചുപേർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ചെറുതുരുത്തി സ്വദേശികളായ ഷജീർ റെജീബ് ,അഷറഫ് ,സുബൈർ ,ഷാഫി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ശരീരത്തിൽ ക്രൂരമായി മർദിച്ചപാടുകളുണ്ടെന്നും വാരിയെല്ലുകൾ തകർന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. നിരവധി മോഷണക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സൈനുൽ ആബിദ് .പണമിടപാടുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലയ്ക്കു കാരണം