എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവം : പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല

0

 

 

 

ചെന്നൈ: പ്രശസ്തമായ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള വിശാലമായ കാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പുരുഷന്മാർ, പെൺകുട്ടിയുടെ പുരുഷ സുഹൃത്തിനെ മർദ്ദിച്ചവശനാക്കിയശേഷം ബലാസംഗത്തിനിരയാക്കി. ഡിസംബർ 23ന് വൈകുന്നേരമാണ് സംഭവം. കോട്ടൂർപുരം പൊലീസ് കേസെടുത്തു.നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം പള്ളിയില്‍ പാതിരാ കുര്‍ബാന കൂടിയതിനു ശേഷം മടങ്ങിവരുകയായിരുന്നു വിദ്യാർത്ഥിനി.പെണ്‍കുട്ടിയുടെയും സുഹൃത്തിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതികളെകണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമത്തിലാണ് കോട്ടൂർപുരം പൊലീസ്.

സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പ്രതികരിച്ചു.

“ഡിഎംകെ സർക്കാരിൻ്റെ കീഴിലുള്ള തമിഴ്‌നാട് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലമായും കുറ്റവാളികളുടെ സങ്കേതമായും മാറിയിരിക്കുന്നു. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാൻ ഭരണകൂടം പോലീസിനെ ഏൽപ്പിച്ചതിനാൽ , സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല.” അണ്ണാമലൈ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *