വോയിസ് കോളുകൾക്കും SMSനും മാത്രം റീചാർജ് / 365 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ

0

 

ന്യുഡൽഹി: ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ് നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ.

രാജ്യത്ത് 15 കോടിയിലധികം ആളുകൾ ഇപ്പോഴും 2G കണക്ഷൻ ഉപയോഗിക്കുന്നതായി സർവ്വേ കണ്ടെത്തി. ഇന്റർനെറ്റ് ആവശ്യമില്ലെങ്കിലും ഇവർക്ക് നിലവിലുള്ള പ്ലാനുകളിൽ ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അതിന്റെ പണം കൂടി നൽകേണ്ടി വരുന്നുണ്ട് .
ഇത് പരിഹരിക്കുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുമായാണ് ട്രായ് ഈ മാറ്റം കൊണ്ടുവരുന്നത്.ഒരു സിം കാർഡ് വോയ്സ് കോളിനും മറ്റൊന്ന് ഡാറ്റക്കും ഉപയോഗിക്കുന്നവർക്ക് ഇനി ആശ്വാസം ഇതിനായി ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്ന നിർദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയിട്ടുള്ളത് .ഡാറ്റ അധികം ഉപയോഗിക്കാത്തവർക്കിത് വലിയ ആശ്വാസമാകും.

ഇന്റർനെറ്റ് സൗകര്യം പരിമിതമായ പ്രദേശങ്ങളിലുള്ളവർക്കും അധികം ഉപയോഗിക്കാത്ത പ്രായമായവർക്കും ഇത്തരം റീചാർജ് പ്ലാനുകളാണ് നല്ലതെന്നാണ് സർവേ കണ്ടെത്തിയിട്ടുണ്ട് . വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾക്ക് പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉണ്ടായിരിക്കും അതോടൊപ്പം ടോപ്പപ്പിനായി പത്തു രൂപയുടെ ഗുണിതങ്ങൾ വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ ഒരുവീട്ടിൽ തന്നെ കൂടുതൽ മൊബൈലുള്ളവർക്കും ഡാറ്റ ഉപയോഗിക്കാത്തവർക്കുമൊക്കെ വലിയ ആശ്വാസമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *