കാരവാനിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : മരണം വിഷപുകയേറ്റെന്ന് സ്ഥിരീകരണം
കോഴിക്കോട്: വടകരയിൽ രണ്ടുയുവാക്കൾ കാരവാനിൽ മരിച്ചനിലയിൽ കണ്ടെത്തിയസംഭവത്തിൽ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെഫോറൻസിക് വിഭാഗം കണ്ടെത്തി.
വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് മരണകാരണം .
എ സിക്കുവേണ്ടി സൈഡ് ഡോർ തുറന്നാണ് ജനറേറ്റർ പ്രവര്‍ത്തിപ്പിക്കാതെ കാരവനുള്ളില്‍ തന്നെ വച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച കാരണത്താൽ പുക മുഴുവനും വാഹനത്തിന്‍റെ അകത്ത് കയറി.പെട്രോൾ തീർന്നകാരണത്താൽ ജനറേറ്റർ നിലച്ച നിലയിലായിരുന്നു.
ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത് നാടിനെ നടുക്കിയ സംഭവമായിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വിവാഹ സംഘവുമായി കണ്ണൂരിൽ എത്തിയശേഷം മടങ്ങിവരുന്നതിനിടയിൽ രാത്രി 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തിയിട്ട് ഉറങ്ങി . അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. വാഹനം എടുത്ത് മാറ്റാതായതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെയും മൃതദേഹം കാരവാനിനുള്ളിൽ കണ്ടത്.